തിരുവനന്തപുരത്ത് മസ്തിഷ്ക മരണമടഞ്ഞ അമൽ ബാബുവിന്റെ അവയവങ്ങൾ ദാനം ചെയ്യും
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ അമൽ ബാബുവിന്റെ (25 വയസ്) ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നല്‍കും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണാജോർജ്

