March 24, 2026

മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയുടെ പരാതി.

  • October 13, 2025
  • 0 min read
മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയുടെ പരാതി.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയുടെ പരാതി.കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്‌ടർക്കുമാണ് പരാതി നൽകിയത്. ലൈഫ് മിഷൻ തട്ടിപ്പിലെ ഇഡി സമൻസിൽ തുടർ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് അടക്കമുള്ളവർ കേസ് കത്തിനിന്ന 2023ൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉയത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പൻറെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേർത്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നാൽ വിവേകിന്റെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *