February 5, 2026

കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു

  • October 1, 2025
  • 1 min read
കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു

ഇടുക്കി: കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശി സെൽവം സുഹൃത്തുമാണ് മരിച്ചത്.
ഇന്നലെ രാത്രി കട്ടപ്പന – പുളിയന്മല റോഡിലെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. കട്ടപ്പന ഫയർഫോഴ്സും പോലീസും നാട്ടുകാരും ആദ്യഘട്ടത്തിൽ ഓക്സിജൻ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കോൺക്രീറ്റ് പാളികൾ മാറ്റി ഒന്നര മണിക്കൂർ സമയത്തെ രക്ഷാ പ്രവർത്തനത്തിനോടുവിൽ മൂന്നു പേരെയും പുറത്തെടുത്തു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *