തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ടെക്നോപാർക്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.. നേമം കല്ലിയൂർ കുഴിത്തലച്ചൽ ശിവ പാർവ്വതി ക്ഷേത്രത്തിന് സമീപം കുളത്തുംക്കര വീട്ടിൽ പരേതനായ അനിൽകുമാറിൻ്റെയും മീനുവിൻ്റെയും മകൻ അനന്ദു (23) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. മരം മുറിപ്പ് തൊഴിലാളികളായ അനന്ദുവും സുഹൃത്തും ജോലി കഴിഞ്ഞ ശേഷം റീൽസ് എടുക്കാൻ ഡ്യൂക്ക് ബൈക്കിൽ ബൈപാസിൽ ചാക്ക ഭാഗത്ത് നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു കുളത്തൂർ ടിഎസ് സി ആശുപത്രിക്ക് സമീപം എസ്.എൻ നഗറിൽ അതെ ദിശയിൽ സഞ്ചരിക്കുകയായിരുന്നമറ്റൊരു ബൈക്കിൽ അനന്ദു സഞ്ചരിച്ചു ഇടിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനന്ദു മരണപ്പെടുകയായിരുന്നു.

