കാഞ്ഞിരപ്പള്ളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് യുവാവിന് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ , ആനക്കല്ല് വളവുകയം ഭാഗത്ത്, സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടുകൂടിയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി പാറക്കടവിൽ താമസിക്കുന്ന മുനീർ ബഷീർ ആണ് മരിച്ചത് .




