കനത്ത മഴ :ഇടുക്കിയിൽ ഒളിച്ചുപോയത് മൂന്ന് ഏക്കറിലധികം വരുന്ന കൃഷിഭൂമി
ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ ഉരുൾപൊട്ടലിന് സമാനമായി കൃഷി ഭൂമി ഒലിച്ചുപോയി. ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെയോടുകൂടിയാണ് സംഭവം നടന്നത്. അര കിലോമീറ്ററോളം ഭൂമി ഒലിച്ചുപോയിട്ടുണ്ട്. മൂന്ന് ഏക്കറിൽ അധികം കൃഷിഭൂമി നശിച്ചു. മണ്ണൊലിച്ചു പോയതോടെ സമീപത്തെ റോഡും അപകടാവസ്ഥയിലായി.
