March 25, 2026

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 16,700 കോടിയ്ക്ക് ബിർള ഗ്രൂപ്പ്സ്വന്തമാക്കി

  • March 25, 2026
  • 0 min read

ഐ പി എല്ലിൽ ഏറ്റവും ജനപ്രിയമായ ഫ്രാഞ്ചൈസികളിലൊന്നായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 16,700 കോടി രൂപയ്ക്ക് ആദിത്യ ബിർള ഗ്രൂപ്പും സംഘവും സ്വന്തമാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന വാർത്ത. രാജസ്ഥാൻ റോയൽസിനെ പുതിയ ഉടമകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് ആർസിബിയുടെ ഈ കൈമാറ്റം.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വിൽപ്പന സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരികയായിരുന്നു. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.
അതേ സമയം ടീമിന്‍റെ പുതിയ ചെയർമാൻ ആര്യമൻ വിക്രം ബിർളയും ഈ കൈമാറ്റത്തോടപ്പം ചർച്ചയായിരിക്കുകയാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനായ ആര്യമാൻ വെറുമൊരു വ്യവസായി മാത്രമല്ല, പ്രൊഫഷണൽ ക്രിക്കറ്റര്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *