അയര്‍ലൻഡിൽ ക്യാൻസർ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു.
ലോംഗ്ഫോർഡ് : അയര്‍ലണ്ടിലെ ലോംഗ്ഫോർഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം കിഴക്കേക്കര ശ്രീ എപ്രേം സെബാസ്ററ്യൻറെ ഭാര്യയും, അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗവും, ലോംഗ് ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് അംഗവുമായ ശ്രീമതി ഷാന്റി പോളാണ് (52 വയസ്സ്) ക്യാൻസർ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയിലായിരുന്ന ശ്രീമതി ഷാന്റി പോള്‍ ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാൻസ് ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സെപ്റ്റംബർ 22 തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണമടഞ്ഞത്.
മുമ്പ് താല ന്യൂ കാസിലിൽ താമസിച്ചിരുന്ന ശ്രീമതി ഷാന്റി പോള്‍ പീമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു. 5 വര്‍ഷമായി കുടുംബം ലോംഗ്ഫോര്‍ഡിലാണ് താമസിക്കുന്നത്.
മക്കൾ : കോളജ് വിദ്യാര്‍ത്ഥികളായ എമില്‍, എവിന്‍, അലാന.
സംസ്കാര ശുശ്രൂഷ പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.




