February 5, 2026

കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

  • September 17, 2025
  • 0 min read
കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

അടിമാലി :ആനച്ചാലിന് സമീപം തട്ടാത്തിമുക്കിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. റിസോര്‍ട്ടിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. ബൈസൺവാലി സ്വദേശി ബെന്നി, ആനച്ചാൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രാജീവ് എന്നിവരാണ് മരിച്ചത്.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സ്ഥലപരിമിതിയുള്ളതിനാല്‍ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുവാന്‍ തടസം നേരിട്ടു. കനത്ത മഴ പ്രദേശത്തു തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *