February 5, 2026

യു കെ യിൽ സന്ദർശനത്തിന് എത്തിയ 71 കാരി ചുഴലി കാറ്റിൽ മരണമടഞ്ഞു.

  • August 14, 2025
  • 0 min read
യു കെ യിൽ സന്ദർശനത്തിന് എത്തിയ 71 കാരി ചുഴലി കാറ്റിൽ  മരണമടഞ്ഞു.

കല്ലൂപ്പാറ : യു കെ യിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമായ ശ്രീമതി ശോശാമ്മ ഏബ്രഹാം (71 വയസ്സ്) ശക്തമായ ഫ്ലോറിസ് ചുഴലി കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് മരണമടഞ്ഞു.നഴ്സായ മകൾ ശ്രീമതി ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് ശ്രീ വി എ ഏബ്രഹാമിനൊപ്പം നാട്ടിൽ നിന്നും എത്തിയതായിരുന്നു ശ്രീമതി ശോശാമ്മ എബ്രഹാം. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം.എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശ്രീമതി ശോശാമ്മ എബ്രഹാം പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകട വിവരം അറിഞ്ഞ് യു എസിലുള്ള മകൾ ശ്രീമതി ലേഖയും ഭർത്താവ് ശ്രീ റിജോയും സ്കോട്‍ലൻഡിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.മക്കൾ : ലിജോ റോയി, ലേഖ റിജോ (യു എസ്), ലിറ്റി ജിജോ (മുണ്ടക്കയം), പരേതനായ ലിജു ഏബ്രഹാം. മരുമക്കൾ : റിജോ (യു എസ്), റോയി ഉമ്മൻ (യു കെ), ജിജോ, ലിജി.സംസ്കാരം പിന്നീട്. .

Leave a Reply

Your email address will not be published. Required fields are marked *