ബൈക്ക് അപകടം: യു കെ യിൽ മലയാളി യുവാവിന് ദാരുണന്ത്യം
. ലീഡ്‌സ് : യു കെ യിൽ വച്ചുണ്ടായ ബൈക്കപ്പകടത്തിൽ മലയാളി യുവാവ് മരിച്ചു വിടപറഞ്ഞത് ദുബൈയിൽ സെറ്റിൽഡായ മലയാളി ദമ്പതികളുടെ മകൻ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍. യു കെ മലയാളികളും കുടുംബവും മരണ വിവരം അറിയാൻ വൈകി.തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജെഫേഴ്‌സൺ ജസ്റ്റിനാണ് (27 വയസ്സ്) ലീഡ്‌സിൽ വച്ചുണ്ടായ ബൈക്കപ്പകടത്തിൽ മരണമടഞ്ഞത്.ലീഡ്സിലുള്ള A 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ ജെഫേഴ്‌സൺ ജസ്റ്റിൻ ബൈക്കിൽ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവിൽ ബൈക്ക് സ്‌കിഡ് ആയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയും തല മതിലിൽ ഇടിക്കുകയായിരുന്നു. കവന്ററി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായാണ് ജെഫേഴ്‌സണ്‍. പഠന ശേഷം ലീഡ്സില്‍ ജോലി ചെയ്തു വരികയായിരുന്നു. അപകട ശേഷം മരണപ്പെട്ടയാളെ ആദ്യം പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് ജെഫേഴ്സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിക്കുകയായിരുന്നു.അതോടെയാണ് അപകട വിവരം യുകെ മലയാളികളും ദുബൈയിലുള്ള മാതാപിതാക്കളും അറിയുന്നത്. തുടർന്ന് കുടുംബം യുകെയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെട്ട് വിവരം അറിയിച്ചു. ജെഫേഴ്‌സന്റെ കുടുംബവും പിതാവ് ശ്രീ ജസ്റ്റിന്‍ പെരേരയും ദുബൈയിലാണ് താമസിക്കുന്നത്. ജെഫേഴ്‌സനെ കൂടാതെ ദമ്പതികൾക്ക് രണ്ടുമക്കൾ കൂടിയുണ്ട്. ഇവരുടെ രണ്ടാമത്തെ മകനാണ് ജെഫേഴ്‌സൺ. ലീഡ്‌സിലെ എൻ എച്ച് എസ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം എവിടെ സംസ്കരിക്കണമെന്നുള്ള കാര്യം തീരുമാനിച്ച ശേഷം കുടുംബം പിന്നീട് അറിയിക്കും.ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
