ഹൃദയാഘാതം :കുവൈറ്റിൽ മലയാളി യുവതി മരിച്ചു.
കുവൈറ്റ് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പൊതു ജനാരോഗ്യ വിഭാഗം ലാബ് ജീവനക്കാരി ആലപ്പുഴ ചെങ്ങനൂർ മുളക്കുഴ സ്വദേശിനി ശ്രീമതി സ്നേഹ സൂസൻ ബിനു (43 വയസ്സ്) ഫർവാനിയ ഹോസ്പിറ്റലിൽ വച്ച് ഹൃദയയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഭർത്താവ് : ശ്രീ ബിനു തോമസ്. മക്കൾ : ഫെയിത്ത് ബിനു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
