വാഹനാപകടം : അമേരിക്കയിൽ മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം
ഡാലസ് : ചേപ്പാട്ട് മേവിളേത്ത് തെക്കേതിൽ വീട്ടിൽ പൂനയിൽ (ഹാപ്പി വാലി സൊസൈറ്റി, വിശ്രാന്തവാടി) താമസിക്കുന്ന ശ്രീ സാമുവേൽ മത്തായിയുടെയും (തങ്കച്ചൻ) ശ്രീമതി അന്നമ്മ മത്തായിയുടെയും (കുഴിപ്പടവിൽ, തുമ്പമൺ) മകൻ ഡോക്ടർ സോണി മാത്യു (50 വയസ്സ്) ഡാലസിൽ വച്ചുണ്ടായ കാർ അപകടത്തിൽ മരണമടഞ്ഞു. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഡാലസിൽ വച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ : ശ്രീമതി സിനി സോണി. മക്കൾ : മേഗൻ, ആൻഡ്രൂ, സോയി. സഹോദരി : സോണിയ മാത്യു. സഹോദരി ഭർത്താവ് : മാത്യു (നേവി).
സംസ്ക്കാര ശുശ്രൂഷ : ജൂലൈ 26 രാവിലെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് സെഹിയോൻ മാർത്തോമാ ചർച്ച്, പ്ലാനോ, ഡാലസ്സിൽ വച്ച് നടത്തും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
