റഷ്യയിൽ ഭൂചലനം :റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി
റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ശക്തമായ അഞ്ചു തുടർ ഭൂചലനങ്ങൾ ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അതേസമയം ഭൂകമ്പത്തെ തുടർന്ന് നൽകിയ സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്.
