February 5, 2026

കഴുത്തറ്റം വെള്ളത്തിൽ റിപ്പോർട്ട്‌ ചെയ്തു : പാകിസ്ഥാനിൽ ഒഴുക്കിൽപ്പെട്ടു മാധ്യമ പ്രവർത്തകൻ

  • July 19, 2025
  • 0 min read
കഴുത്തറ്റം വെള്ളത്തിൽ റിപ്പോർട്ട്‌ ചെയ്തു : പാകിസ്ഥാനിൽ ഒഴുക്കിൽപ്പെട്ടു മാധ്യമ പ്രവർത്തകൻ

പാക്കിസ്ഥാൻ: കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് വെള്ളം പൊക്കം റിപ്പോർട്ട്‌ ചെയ്‌ത മാധ്യമ പ്രവർത്തകൻ ഒഴുകിപ്പോയി.പാക് മാധ്യമപ്രവർത്തകൻ അലി മൂസ റാസയാണ് ഒഴുക്കിൽ പെട്ടത്.റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതാവുകയായിരുന്നു.ഒരു സുരക്ഷയുമില്ലാതെയാണ് ഇയാൾ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്.മൈക്കും അലിയുടെ തലയും മാത്രമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *