February 5, 2026

നിമിഷപ്രിയയുടെ മോചനം :മലയാളികളുടെ പ്രകോപനം: യമനിൽ വധശിക്ഷക്കായി ക്യാമ്പയിൻ ശക്തമാക്കി

  • July 17, 2025
  • 0 min read
നിമിഷപ്രിയയുടെ മോചനം :മലയാളികളുടെ പ്രകോപനം: യമനിൽ വധശിക്ഷക്കായി ക്യാമ്പയിൻ ശക്തമാക്കി

യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമം വിഫലമാകുമെന്നുള്ള ആശങ്ക വർദ്ധിച്ചു. വധ ശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപെട്ട്, കൊലചെയ്യപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മഹ്‌ദിയുടെ നേത്യത്വത്തിൽ ക്യാമ്പയിൻ ശക്തമാക്കിയതാണ് ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായത്.

പ്രതികാരമാണ് ഞങ്ങളുടെ ആവശ്യം എന്ന സന്ദേശം ഉയർത്തിയാണ് ക്യാമ്പയിൻ നടക്കുന്നത്. ഒൻപതു വർഷം മന്ദഗതിയിൽ നീങ്ങിയ നീതിയിൽ അന്തിമ വിധി പുറപ്പെടുവിച്ചിട്ടും നടപ്പിലാക്കാത്തത് എന്തെണെന്നാണ് അവർ ചോദിക്കുന്നത്. മൃതദേഹം വിക്യതമാക്കൽ, അവയവ ഛേദം എന്നിവ നടത്തിയ പ്രതി മാപ്പർഹിക്കുന്നില്ലെന്നും അവർ പറയുന്നുണ്ട്. സാവധാനത്തിലുള്ള നീതി അനീതിയാണെന്ന് പ്രഖിപിച്ചുള്ള ക്യമ്പയിൻ പോസ്റ്ററിൽ പ്രഖിപിച്ചുള്ള ക്യമ്പയിൻ പോസ്റ്ററിൽ കേസിന്റെ വിഷാദ വിവരങ്ങൾ അറിയാൻ, അബ്‌ദുൽ ഫത്താഹ് മഹ്‌ദിയുടെ ഫെയ്‌സ് ബുക്ക് പേജ് സന്ദർശിക്കാനും ആവശ്യപെടുന്നുണ്ട്.

അതേസമയം, കൊല്ലപ്പെട്ട തലാൽ നിമിഷ പ്രിയയുടെ പാസ്പോർട്ട് തടഞ്ഞുവച്ചതായോ അല്ലെങ്കിൽ അവളെ ചൂഷണം ചെയ്ത‌തായോ ഉള്ള കിംവദന്തികൾ, പ്രത്യേകിച്ച് ചില ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്, യാതൊരു അടിസ്ഥാനവുമില്ലാത്ത ശുദ്ധമായ കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കൾ സാമൂഹിക മാധ്യമങ്ങളിൽ കൂടി അവകാശപ്പെട്ടു. എല്ലാ കോടതി സെഷനുകളിലും പങ്കെടുത്തതും ഇന്ത്യൻ എംബസി നിയോഗിച്ചതുമായ നിയമസംഘമോ അത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല. വസ്തു‌തകളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു, പ്രത്യേകിച്ച് കുറ്റകത്യത്തെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ കുറ്റവാളിയെ ഇരയായി ഇന്ത്യൻ മാധ്യമങ്ങൾ ചിത്രീകരിക്കുകയാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *