February 5, 2026

അമേരിക്കയിൽ, ടെക്സസില്‍ മിന്നല്‍പ്രളയത്തില്‍ 43 പേര്‍ മരിച്ചു ; 27 കുട്ടികളെ കാണാതായി; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

  • July 6, 2025
  • 0 min read
അമേരിക്കയിൽ, ടെക്സസില്‍ മിന്നല്‍പ്രളയത്തില്‍ 43 പേര്‍ മരിച്ചു ; 27 കുട്ടികളെ കാണാതായി; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അമേരിക്കയിലെ ടെക്സസിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 43 പേരോളം മരിച്ചു. 27 കുട്ടികളെ കാണാതായി. ഇതുവരെ 850 പേരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി.ഗ്വാഡൽപെ നദിയിൽ പെട്ടെന്ന് വെള്ളം ക്രമാതീതമായി ഉയർന്നതാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്.അതേസമയം എത്ര പേരെയാണ് പ്രളയത്തിൽ കാണാതായിരിക്കുന്നതെന്നത് ഇനിയും വ്യക്തമല്ല. ടെക്സാസിലുണ്ടായ പ്രളയ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.സാമൂഹിക മാധ്യമ കുറിപ്പിലൂടെയാണ്, അമേരിക്കൻ സർക്കാരിനെയും ദുഃഖിതരായ കുടുംബങ്ങളെയും ശ്രി മോദി അനുശോചനം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *