ഉപയോഗിക്കാത്ത വൈദ്യുതിക്ക് താങ്ങാനാവാത്ത ബിൽ; അരീക്കോട് കെ എസ് ഇ ബിയുടെ നീക്കം തടഞ്ഞു ജില്ലാ ഉപഭോക്ത കമ്മീഷൻ
അരീക്കോട്:ഉപയോഗിക്കാത്ത വൈദ്യുതിക്ക് താങ്ങാനാവാത്ത ബിൽ ചുമത്തിയ നീക്കം ഉപഭോക്തൃ കമ്മീഷൻ തടഞ്ഞു. ഉപയോഗിക്കാത്ത വൈദ്യുതിക്ക് അമിത ബിൽ ഈടാക്കാനുള്ള കെഎസ്ഇബി അരീക്കോട് സെക്ഷൻ ഓഫീസിന്റെ നീക്കം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി തടഞ്ഞു.അരീക്കോട് പഞ്ചായത്ത് ആറാം വാർഡിൽ താമസിക്കുന്ന കെ പി അഷ്റഫിന്റെ പരാതിയിലാണ് നടപടി. കെഎസ്ഇബിയുടെ അരീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തന്റെ വീട്ടിൽ 2023 ജൂൺ ഒന്ന് മുതൽ 2023 ഓഗസ്റ്റ് ഒന്ന് വരെ വൈദ്യുതി ഉപയോഗിച്ചു എന്നു പറയുന്ന ബില്ലിന്19325 രൂപയാണ് ബിൽ നൽകിയത് മീറ്റർ ബോർഡിൽ വന്ന എർത്ത് ലീക്കിന് തങ്ങൾ ഉത്തരവാദിയല്ല എന്ന നിലപാടിൽ ആയിരുന്നു കെഎസ്ഇബി അധികൃതർ. പ്രസ്തുത ഓഫീസിലേക്ക് പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല തുടർന്നാണ് കെപി അഷറഫ് മലപ്പുറം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത് മീറ്ററും കട്ടൗട്ടറും കെഎസ്ഇബിയുടെതാണെന്നും അതിലുണ്ടായ എർത്ത് ലീക്കിന് ഉപഭോക്താവ് ഉത്തരവാദി അല്ലെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ ബില്ലുകളുടെ ശരാശരി തുകയായ 1200 രൂപ അടച്ചാൽ മതിയെന്നും മലപ്പുറം ജില്ല ഉപഭോക്തൃ പരിഹാര ജഡ്ജി ജഡ്ജി കെ. മോഹൻദാസ് ഉത്തരവിട്ടു.



