March 18, 2026

കൂടത്തായി ജോളി വിവാഹ മോചിതയായി: ജോളി തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചു ഭർത്താവ് നൽകിയ ഹർജിയിൽ ആണ് വിവാഹ മോചനം

  • July 2, 2025
  • 0 min read
കൂടത്തായി ജോളി വിവാഹ മോചിതയായി: ജോളി തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചു ഭർത്താവ് നൽകിയ ഹർജിയിൽ ആണ് വിവാഹ മോചനം

കൂടത്തായി കൂട്ടക്കൊ.ലക്കേസില്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ജോളി വിവാഹമോചിതയായി.ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന കേസിൽ ആണ് വിധി വന്നത്. കോഴിക്കോട് കുടുംബകോടതിയാണ് ഹർജി അംഗീകരിച്ചു വിവാഹ മോചനം നൽകിയത്.ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെയും കൂടത്തായി സ്വദേശിയായ ഷാജുവിന്‍റെയും രണ്ടാം വിവാഹമാണ്.ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.കൊ.ലക്കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന ജോളി തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കേസിലെ വിചാരണ നീളുകയാണെന്നും ചൂണ്ടിക്കാണ്ടിയായിരുന്നു ഷാജു വിവാഹമോചന ഹര്‍ജി നല്‍കിയത്. 2021 മുതല്‍ പലതവണ കേസ് പരിഗണിച്ചപ്പോഴും എതിര്‍ഭാഗം ഹാജരാവത്തതിനെ തുടര്‍ന്ന് ഷാജുവിന്‍റെ ഹര്‍ജി അംഗീകരിച്ച് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *