സംസ്ഥാനത്തെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുകയാണെന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസിനെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ കോളേജുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ബിജെപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.




