സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ: നിലവിലെ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അദ്ദേഹം നാളെ ചുമതല ഏല്‍ക്കും 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ഡൽഹി ഇന്റലിജൻസ് ബ്യുറോയിൽ സ്പെഷ്യൽ ഡയറക്ടറാണ് . കൂത്തുപറമ്പ് വെടിവെയ്‌പ് സമയത്ത് തലശ്ശേരി എ എസ് പി ആയിരുന്നു .സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും.

1991 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം രണ്ട് വര്‍ഷം പോലീസ് മേധാവിയായി സേവനം അനുഷ്ടിച്ചു. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും, 2007 ൽ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിക്ക് യാത്രയയപ്പു നൽകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ പോലീസ് സേനയുടെ പരേഡ് നടന്നു. തുറന്ന ജീപ്പിൽ പരേഡ് വീക്ഷിച്ച പൊലീസ് മേധാവി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസിന്‍റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12 മണിക്ക് പോലീസ് ആസ്ഥാനത്ത് നടക്കും . കേരള പോലീസിലെ ഓരോ ഉദ്യോഗസ്ഥരും കാര്യശേഷിയും അര്‍പ്പണ മനോഭാവവും ഉള്ളവരാണെന്ന് ഡി ജി പി വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു.



