വനിതകള്‍ നയിക്കുന്ന വികസന മന്ത്രം രാജ്യത്തെ പുതിയ ഭാവി കെട്ടിപ്പടുക്കാൻ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളിലും ഇന്ത്യ പൂർണ്ണതയോടെ മുന്നേറുകയാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി
The women-led development mantra will prepare the country to build a new future, Prime Minister Narendra Modi Says in Mann Ki Baat, India is progressing with perfection in all fields, the PM added
വനിതകള്‍ നയിക്കുന്ന വികസനത്തിന്റെ മന്ത്രം രാജ്യത്തെ പുതിയ ഭാവി കെട്ടിപ്പടുക്കാൻ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 123 ആം പതിപ്പിലൂടെ രാജ്യത്തെ പൗരൻമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അമ്മമാരും സഹോദരിമാരും പെൺമക്കളും തങ്ങൾക്ക് വേണ്ടി മാത്രമല്ല, മുഴുവൻ സമൂഹത്തിനും വേണ്ടി പുതിയ പാത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ വനിതകള്‍ കൈവരിച്ച നേട്ടവും പ്രധാനമന്ത്രി മൻ കീ ബാത്തിൽ ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള അസംഖ്യം സ്ത്രീകൾ അവരുടെയും രാജ്യത്തിന്റെയും വിധി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിവുകൾ വികസിപ്പിക്കണമെങ്കിൽ, ശാരീരികക്ഷമതയിലും ക്ഷേമത്തിലും പൗരൻമാർ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനങ്ങൾ, അമിതവണ്ണം കുറക്കുന്നതിന് ഭക്ഷണത്തിലെ എണ്ണയുടെ അളവ് 10% കുറയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി പോരാടിയ എല്ലാവരെയും എപ്പോഴും ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ ഇല്ലായ്മ ചെയ്യുന്നത് മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ അടിമയായി നിലനിർത്താനും ലക്ഷ്യമിട്ടു. ആ കാലയളവിൽ, ആളുകളെ വലിയ തോതിൽ പീഡിപ്പിച്ചു. അടിയന്തിരാവസ്ഥയുടെ 50ാം വർഷം ‘സംവിധാൻ ഹത്യാ ദിവസ്’ ആചരിച്ചത് ഭരണഘടനാസംരക്ഷണത്തിന്റെ ജാഗ്രത പാലിക്കാൻ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ആരോഗ്യം മുതൽ സാമൂഹിക സുരക്ഷ വരെ, എല്ലാ മേഖലകളിലും ഇന്ത്യ ഇന്ന് പൂർണ്ണതയോടെ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്ഷീണം പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി നേത്രരോഗമായ ട്രാക്കോമയിൽ നിന്ന് ഭാരതത്തെ മുക്തമാക്കാൻ കഴിഞ്ഞു. ‘സ്വച്ഛ് ഭാരത് അഭിയാൻ’, ‘ജൽ ജീവൻ മിഷൻ’ തുടങ്ങിയ പദ്ധതികൾ രാജ്യമുന്നേറ്റത്തിൽ വളരെയധികം സംഭാവന നൽകിയെന്നും ശ്രീ നരേന്ദ്രമോദി വ്യക്തമാക്കി. ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളേയും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണപദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്താനായെന്നും പ്രധാനമന്ത്രി പറഞ്ഞു. 2015 വരെ സർക്കാർ പദ്ധതികൾ 25 കോടിയിൽ താഴെ ആളുകളിൽ മാത്രമേ എത്തിയിരുന്നുള്ളൂ. ഇന്ന് രാജ്യത്തെ ഏകദേശം 95 കോടി ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

