March 24, 2026

ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്ന് ഇന്ത്യ: ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ വിശ്വാസക്കുറവ് നികത്തണമെന്ന് മന്ത്രി രാജ്നാഥ് സിങ്ങ്.

  • June 27, 2025
  • 0 min read
ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്ന് ഇന്ത്യ: ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ വിശ്വാസക്കുറവ് നികത്തണമെന്ന് മന്ത്രി രാജ്നാഥ് സിങ്ങ്.

ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം അത്യാവശ്യമാണെന്ന് ഇന്ത്യ. 2020 ലെ അതിർത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന്, ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ വിശ്വാസക്കുറവ് നികത്തണമെന്നും ചൈനീസ് പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ്ങ് ആവശ്യപ്പെട്ടു . ചൈനയിൽ നടന്ന ഷാങ്ഹായ് പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച . പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും രാജ്യരക്ഷാമന്ത്രി വിശദീകരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവുമായും ശ്രീ രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ സംഭരണമടക്കമുള്ള വിഷയങ്ങളും, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *