ആഘോഷത്തിനിടെ 13–ാം നിലയിൽ കയറി; റീൽസ് എടുക്കുന്നതിനിടെ ബെംഗളൂരുവിൽ താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ പാർട്ടി ആഘോഷത്തിനെത്തിയ യുവതി നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിൽ ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയത്.റീൽസ് എടുക്കുന്നതിനായാണ് നന്ദിനി മുകളിലേക്ക് കയറിയതെന്നും പൊലീസ് പറയുന്നു. 10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. റീൽസ് എടുക്കുന്നതിനിടെ നന്ദിനി കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റ് ഡക്ട്‌ടറ്റിലേക്കാണ് യുവതി വീണത്.



