February 5, 2026

ഹജജ് തീർത്ഥാടനത്തിനെത്തിയ കൂട്ടിലങ്ങാടി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

  • June 27, 2025
  • 0 min read
ഹജജ് തീർത്ഥാടനത്തിനെത്തിയ കൂട്ടിലങ്ങാടി സ്വദേശി  കുഴഞ്ഞ് വീണ് മരിച്ചു

കൂട്ടിലങ്ങാടി: ഹജജ് തീർത്ഥാടനത്തിനെത്തിയ കൂട്ടിലങ്ങാടി സ്വദേശി മദീനയിലെ മസ്ജിദു നബവിയിൽ കുഴഞ്ഞ് വീണ് മരിച്ചു.മലപ്പുറം കൂട്ടിലങ്ങാടി മൊട്ടമ്മൽ സൗദി സിറ്റിയിൽ താമസിക്കുന്ന പച്ചീരി അലവിക്കുട്ടി (60)യാണ് മരിച്ചത്.ഭാര്യ സക്കീനയോടൊപ്പം ഹജജ് കമ്മറ്റി മുഖേന ഹജ്ജിനെത്തിയ ഇവർ ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീനാ സന്ദർശനത്തിലായിരുന്നു. വ്യാഴാഴ്ച മദീനയിലെ മസ്ജിദു നബവിയിൽ അസർ നമസ്ക്കാരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഹറമിനടുത്ത്അൽ സലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ജൂലായ് അഞ്ചിനാണ് തിരിച്ച് പോരാൻ നിശ്ചയിച്ചിരുന്നത്.ഭാര്യ: ചുള്ളിയിൽ സക്കീന .പിതാവ്: പരേതനായ മൊയ്തീൻകുട്ടിമാതാവ്: ഏലച്ചോല കുഞ്ഞാച്ചുമ്മ.മക്കൾ: യൂനുസ് (ദുബൈ), അബ്ദുറഹ്മാൻ വാഫി (ഖത്തർ), അബ്ദുൽ റഹൂഫ്ഹാദി ( ജാമിഅ നൂരിയ അറബിക് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ), ഹഫ്സത്ത്.ഖബറടക്കം മദീനയിൽ നടക്കും.പരേതൻ്റെ പേരിലുള്ളമയ്യിത്ത് നമസ്ക്കാരം നാളെ (27/6/25 വെളളി) രാവിലെ 8.30 ന് കടൂപ്പുറം ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *