March 18, 2026

സംസ്ഥാനത്ത് അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത :അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെർട്ട്; ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  • June 27, 2025
  • 0 min read
സംസ്ഥാനത്ത് അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത :അഞ്ച് ജില്ലകളില്‍  ഓറഞ്ച്  അലെർട്ട്; ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം,തൃശൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ചും മറ്റെല്ലായിടത്തും മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചു.മലപ്പുറം നിലമ്പൂര്‍ താലൂക്കിലും ആലപ്പുഴയിലെ ചേര്‍ത്തല കുട്ടനാട് താലൂക്കുകളിലും കണ്ണൂരിലെ ഇരിട്ടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് കൂടുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. വയനാട്ടിലെ ബാണാസുര ഡാമും, പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഇന്ന് തുറക്കുമെന്ന് അധികൃത‍ര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *