ആയുധ ഇറക്കുമതി കുറച്ച് പ്രതിരോധ മേഖലയിൽ ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഓപ്പറേഷൻ സിന്ദൂർ ഭീകരതയോട് വിട്ടുവീഴ്ചയില്ല എന്ന ഇന്ത്യയുടെ നയത്തിന്റെ ശക്തമായ സന്ദേശമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദേശതാല്പര്യത്തിലെ ശരികളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രതിരോധ തീരുമാനങ്ങൾ എന്ന് പറഞ്ഞ ശ്രീ മോദി, ഇന്ത്യ വിദേശ ആയുധ ഇറക്കുമതിയെ ആശ്രയിക്കുന്നത് ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നും, പ്രതിരോധ മേഖലയിൽ രാജ്യം കൂടുതൽ സ്വയംപര്യാപ്തമായിത്തീരുകയാണെന്നും അഭിപ്രായപ്പെട്ടു.All India Radio News#airnewstvm



