ഖത്തർ വ്യോമാതിർത്തി തുറന്നു; എയർ ട്രാഫിക് സാധാരണ നിലയിലാകും
ഖത്തർ : ഖത്തർ വ്യോമാതിർത്തി തുറന്നു.ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതിന് ശേഷം ഖത്തറിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം പുനരാരംഭിക്കുന്നതായും അന്തരീക്ഷം സാധാരണ നിലയിലായതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.“ഖത്തർ വ്യോമാതിർത്തിയിലെ വ്യോമയാനത്തിൻ്റെ സുരക്ഷയ ഉറപ്പാക്കാൻ എല്ലാ പങ്കാളികളും കാണിക്കുന്ന മഹത്തായ സഹകരണത്തെയും എല്ലാ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെയും അതോറിറ്റി അഭിനന്ദിക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട് മലനാട് ടീവി ഇന്ത്യ, എംഗൽസ്, ഖത്തർ
