ഇറാനിൽ നിന്ന് 292 ഇന്ത്യൻ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം. ന്യൂഡൽഹിയിലെത്തിച്ചു
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിലെ മഷാദിൽ നിന്ന് 292 ഇന്ത്യൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതോടെ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2,295 ആയി. ഇസ്രയേലില്‍ നിന്നുള്ള 161 ഇന്ത്യക്കാരുടെ സംഘം ജോർദാനിലെ അമ്മാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് ഡൽഹിയിൽ എത്തും. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 14 മലയാളികളും ഇന്ന് ഡൽഹി വിമാനത്താവളത്തില്‍ മടങ്ങിയെത്തി.
