പ്രശസ്ത മിമിക്രി കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു
പ്രശസ്ത മിമിക്രി കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിലെ അറ്റ്ലാന്റയിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. മാവേലിക്കര പള്ളിക്കൽ സ്വദേശിയായ ശരത്, സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ “ഗുണ്ട ബിനു” എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയിരുന്നു.വർഷങ്ങളായി മിമിക്രി വേദികളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്ന ശരത്, തന്റെ വ്യത്യസ്തമായ അവതരണശൈലിയും ഹാസ്യവും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരമായ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത നിര്യാണം കലാരംഗത്തിനും ആരാധകർക്കും വലിയ നഷ്ടമായി.



