പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് ഇന്ന് വൻ റോഡ് ഷോ
പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിലെത്തുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ട് തിരുവനന്തപുരത്ത് വൻ റോഡ് ഷോ നടത്തും. ബിജെപി സ്ഥാനാർത്ഥികളുടെ പിന്തുണയ്ക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നു.വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് നഗരത്തിലൂടെ റോഡ് ഷോ നടത്തും. സംസ്ഥാന ബിജെപി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയമായും വലിയ പ്രാധാന്യം നേടുന്നുണ്ട്.



