February 6, 2026

ഇറാനും – ഇസ്രയേലിനുമിടയില്‍ വെടിനിര്‍ത്തലിന് ധാരണ:വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍.

  • June 24, 2025
  • 1 min read
ഇറാനും – ഇസ്രയേലിനുമിടയില്‍ വെടിനിര്‍ത്തലിന് ധാരണ:വെടിനിർത്തൽ  പ്രാബല്യത്തില്‍ വന്നതായി ഇറാന്‍.

പ്രതികരിക്കാതെ ഇസ്രയേല്‍

ഇറാനും – ഇസ്രയേലിനുമിടയില്‍ വെടിനിര്‍ത്തലിന് ധാരണ. 12 ദിവസത്തെ യുദ്ധം അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരു കൂട്ടരും അമേരിക്കയോട് താത്പര്യം അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തെ ലക്ഷ്യം വച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം. ധാരണ അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ ഉയര്‍ത്തിയ ആണവ ഭീഷണി അവസാനിച്ച സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി നെതന്യാഹു പ്രസ്താവനയിലൂടെ അറിയിച്ചു. 12 ദിവസത്തെ സംഘര്‍ഷങ്ങളില്‍ ഇറാനിൽ 865 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 3,300 ൽ അധികം പേർക്കാണ് പരിക്കേറ്റത്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 24-ഓളെ പേര്‍ കൊല്ലപ്പെടുകയും 600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പ്രാദേശിക സമയം പുലര്‍ച്ചെ നാല് മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേതൃത്വത്തിലുള്ള നയതന്ത്ര ചര്‍ച്ചകളാണ് ഇതിലേക്ക് നയിച്ചതെന്ന് ട്രംപ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *