February 5, 2026

മാവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ ഡോക്ടർ പേരിനുമാത്രം:വലഞ്ഞ് രോഗികൾ

  • June 24, 2025
  • 0 min read
മാവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ ഡോക്ടർ പേരിനുമാത്രം:വലഞ്ഞ് രോഗികൾ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ ദിവസവും 6 മണി കഴിഞ്ഞു രാത്രി മുഴുവൻ ഒരു ഡോക്ടറുടെ സേവനം മാത്രം., ആക്‌സിഡന്റ് കേസ് ഉൾപെടെ വരുന്ന ജില്ലയിലെ ഏക ആശുപത്രി കൂടിയാണിത്. കൂടെ കാഷ്യൂവാലിറ്റി, ഒ പി ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും ഡോക്ടറുടെ എണ്ണം പരിമിതം മാത്രം, 50 യിൽ പരം രോഗികൾ ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ട്. കൂടാതെ ഇവിടെ, അഡ്മിറ്റായ രോഗികൾ ഉണ്ട്. പ്രഷർ കൂടുതൽ ആയി മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയ മലനാട് ടി വി റിപ്പോർട്ടർ അനീഷ്‌ ചുനക്കര ആശുപത്രിയുടെ ഈ അവസ്ഥ കാണുകയും രോഗികളിൽ നിന്നും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. കൂടാതെ തനിക്ക് ഈ അനുഭവം നേരിടേണ്ടതായി വരുകയും ചെയ്തു എന്നും പറഞ്ഞു. ബി പി യുമായി ചെന്ന തന്നെ ഡോക്ടർ ഹോസ്പിറ്റലിൽ ഒരു മണിക്കൂർ റെസ്റ്റിനായി ഇരുത്തുകയും, ചെയ്തു. ഒരു ഡോക്ടർ മാത്രം ഒള്ള ആശുപത്രിയുടെ നിലവിലെ അവസ്ഥ ഇതാണ് , വാർത്ത മാധ്യമമായ മാതൃഭൂമിയിൽ വാർത്ത പല തവണ വന്നിരുന്നു. ഇന്നിട്ടും ഇതിനെതിരെ അധികൃതരുടെ ഒരു നടപടിയും കാണാത്തതിനെ തുടർന്ന് അനീഷ്‌ ചുനക്കര പി. എം ഓഫീസിൽ മെയിൽ വഴി ആശുപത്രിയുടെയും രോഗികളുടെയും ശോചനീയാവസ്ഥ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *