ആര്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
തമിഴ് സിനിമാതാരം ആര്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യവും നികുതി വെട്ടിപ്പും നടത്തിയെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. ആര്യയുടെ ഉടമസ്ഥതയിലുള്ള വേളച്ചേരിയിലേയും അണ്ണാ നഗറിലേയും ‘സീഷെൽ’ ഗ്രൂപ്പ് ഹോട്ടലുകളിലും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.



