March 24, 2026

ഗുജറാത്ത് തീർത്ഥാടകരുമായി കേദാർനാഥിലേക്ക് പോയ സ്വകാര്യ ബസ് ഉത്തരാഖണ്ഡിൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

  • June 13, 2025
  • 1 min read
ഗുജറാത്ത് തീർത്ഥാടകരുമായി കേദാർനാഥിലേക്ക് പോയ സ്വകാര്യ ബസ് ഉത്തരാഖണ്ഡിൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

.തെഹ്‌രി: ഗുജറാത്തിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് 33 തീർത്ഥാടകരുമായി പോയ ബസ് ടിപ്രിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ദാബ ഖലേ നാമെ ടോക്കെയ്ക്ക് സമീപം മറിഞ്ഞ് ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് ഗുരുതരപരിക്ക് പറ്റി.അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെയും ആബുലൻസിനെയും വിവരമറിയിച്ച്,ഇവരെ ആശുപത്രിയിയിലേക്ക് മാറ്റി.കൂടാതെ നിസാര പരിക്ക് പറ്റിയ 15 പേർക്ക് പ്രാഥമിക ശുശ്രുഷ നൽകി വിട്ടയച്ചു.അമിതവേഗതയിൽ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Report gnmnews

Leave a Reply

Your email address will not be published. Required fields are marked *