March 18, 2026

കരമനയാറ്റില്‍ നിന്നും മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

  • June 9, 2025
  • 0 min read
കരമനയാറ്റില്‍ നിന്നും മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് മൃത‍ദേഹം കരയ്‌ക്കെത്തിച്ചത്.അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് തോന്നിക്കുന്ന മൃതദേഹത്തില്‍ ലുങ്കിയും അടിവസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് കരമനയാറ്റില്‍ ഒഴുക്ക് ശക്തമാണ്. അതിനാല്‍ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാകാമെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *