മുംബൈയിൽ പ്രഷർ കുക്കറിൽ രാസലഹരി യുവതി ;പോലീസ് പിടിയിലായി
മുംബൈയിൽ പ്രഷർ കുക്കറിൽ രാസലഹരി ഉണ്ടാക്കുന്നതിനിടെ യുവതി പോലീസ് പിടിയിലായി. നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു ആണ് ഫ്ലാറ്റിൽ വെച്ച് രാസലഹരി ഉണ്ടാക്കുന്നതിനിടെ പിടിയിലായത്.
മുംബൈ തുളിഞ്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിക്കപ്പെട്ടത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയ്യാറാക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ വിജയ് ജാദവ് പറഞ്ഞു.മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വലിയ രീതിയിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധന നടക്കവെയാണ് സംഭവം ഉണ്ടായത്. അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് നിർമ്മിച്ച എംഡിഎംഎ വൻതോതിലാണ് ഈ പ്രദേശത്ത് വിറ്റ് പോകുന്നതെന്ന് പോലീസ് പറഞ്ഞു
