ഇന്ത്യ ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു ‘ധർമ്മശാല’ അല്ല; സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യ ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു ‘ധർമ്മശാല’ (അഭയാർത്ഥി സങ്കേതം) അല്ലെന്ന് സുപ്രീം കോടതി. ജയിൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞതിതെ തുടർന്നുള്ള നാടുകടത്തൽ ചോദ്യം ചെയ്ത് ശ്രീലങ്കൻ പൗരൻ സമർപ്പിച്ച ഹർജി നിരസിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
‘ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? 140 കോടി ജനസംഖ്യയുമായി നമ്മൾ ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇത്’ എന്നായിരുന്നു ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചത്.
