March 18, 2026

ഹയർ സെക്കണ്ടറി അധ്യാപക ട്രാന്‍സ്‌ഫർ: KATന്റെ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

  • May 19, 2025
  • 1 min read
ഹയർ സെക്കണ്ടറി അധ്യാപക ട്രാന്‍സ്‌ഫർ: KATന്റെ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

ഹയർ സെക്കണ്ടറി അധ്യാപക ട്രാന്‍സ്‌ഫറുമായി ബന്ധപ്പെട്ട KAT – ന്റെ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ 2025-26 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് (ജൂൺ 2) മുമ്പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്ക് കാലതാമസം വരുത്താനിടയുള്ള ഒരു വിധി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (KAT) നിന്നും ഏപ്രില്‍ 30 – ന് പുറത്തിറങ്ങിയിരുന്നു. ട്രാന്‍സ്ഫര്‍ പ്രക്രിയ സുതാര്യമായി നടത്തിവരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും വകുപ്പിലെ കൈറ്റിനെയും കുറിച്ച് അനുചിതമായ പരാമർശവും ഈ വിധിയിലുണ്ടായിരുന്നു. ആ സമയത്ത് അതിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഓപികാറ്റ് ഫയല്‍ ചെയ്യും എന്നു പറഞ്ഞിരുന്നു.

19.05.2025-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് KAT – ന്റെ 30.04.2025 ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടുമുണ്ട്. ഈ വിധിയെ സർക്കാര്‍ സ്വാഗതം ചെയ്യുന്നു.ഇതോടെ ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. നാളെ മുതൽ (ഏപ്രില്‍ 20) പ്രൊവിഷണല്‍ ലിസ്റ്റ് ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *