പൊതു പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് വിശാൽ
വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു വിശാൽ. വേദിയിൽ സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് പോകാവെ വേദിയിൽ നടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
