March 24, 2026

ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്ത് വ്യോമസേന; ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് സൈന്യം

  • May 9, 2025
  • 0 min read

പാക് ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും എല്ലാത്തിനേയും തകര്‍ത്തുവെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. സേനാ മേധാവിമാരുമായി പ്രതിരോധമന്ത്രി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും പഞ്ചാബിലുമുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.പാകിസ്താനെതിരെ നാവിക സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഐഎന്‍എസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇന്ത്യയുടെ തിരിച്ചടി നടന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയെ പാകിസ്താന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.ഇന്ത്യന്‍ സേനയുടെ തിരിച്ചടി ശക്തമായതോടെ പാക് സൈന്യം പ്രകോപനതില്‍ നിന്ന് പിന്‍മാറി. ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ്, സിയാല്‍കോട്ട്, പെഷവാര്‍, എന്നീ നഗരങ്ങളില്‍ ഇന്ത്യ തിരിച്ചടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *