കശ്മീരില്‍ ടൂറിന് പോയ മലയാളി മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കം.
ജമ്മു കശ്മീരില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി.* കശ്മീരിൽ ടൂറിന് പോയ യുവാവിനെയാണ് ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. *പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കരുവാന്‍തൊടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്.*മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ 13-നാണ് കശ്മീര്‍ കാണാനായി ഷാനിബ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം
റിപ്പോർട്ട്. Hr. സലിം കാവശ്ശേരി
