March 23, 2026

കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

  • May 4, 2025
  • 1 min read

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം, സ്വദേശിയായ ആൽബിൻ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പന്തപ്ലാക്കൽ ബിജി ജോസഫിന്റെ മകനാണ്. ഇടുക്കി അടിമാലി സ്വദേശിയായ അമൽ. കെ. ജോമോൻ ആണ് ഒഴുക്കിൽപ്പെട്ട രണ്ടാമത്തെയാൾ. കുളികടവിൽ കുളിക്കാൻ ഇറങ്ങിയ വഴി ഒഴുക്കിൽപ്പെടുകയായിരുന്നു. രണങ്ങാനം അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്’ എന്ന സ്ഥാപനത്തിൽ ജർമ്മൻ കോഴ്‌സ് പഠിക്കുന്നവരാണ് ഇരുവരും. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *