തിരുനെല്‍വേലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വൻ അപകടം.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വൻ അപകടം.ദളപതിസമുദ്രത്തില്‍ ആണ് അപകടമുണ്ടായത്.അപകടത്തി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുവരി പാതയില്‍ എതിര്‍ ദിശയിൽ സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി.പരിക്കേറ്റവരെ തിരുനെല്‍വേലി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
