സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മഹാരാജയാണ് അവസാന ചിത്രം

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈയിൽ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. 1967ൽ മൂന്നാറിൽ ആയിരുന്നു എസ് എസ് സ്റ്റാൻലിയുടെ ജനനം. 2002ൽ പുറത്തിറങ്ങിയ ഏപ്രിൽ മാതത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന അരങ്ങേറ്റം.മഹേന്ദ്രൻ, ശശി തുടങ്ങിയം സംവിധായകർക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടാറായി പ്രവർത്തിച്ചിരുന്നു. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. പെരിയാർ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു.2016 ൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ആണ്ടവൻ കട്ടലൈ എന്ന ചിത്രത്തിലെ കുമാർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണൻ, സർക്കാർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മഹാരാജയാണ് അവസാന ചിത്രം
Ripport.Hr. Salim Kavasseri