April 30, 2025

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ യുവാവ് കൊല്ലപ്പെട്ടു

  • April 14, 2025
  • 0 min read
വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ യുവാവ് കൊല്ലപ്പെട്ടു

അതിരപ്പിള്ളി അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ഊരിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം.ഈ മാസം ആറാം തിയ്യതി പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെ ആന ആക്രമിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു.ആക്രമണത്തിൽ അലൻ്റെ അമ്മ വിജിക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *