ഇടിച്ച വാഹനം മുങ്ങിയോ.?; നഷ്ടപരിഹാരമുണ്ട്..; അപേക്ഷ നൽകാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം..
ഇടിച്ചിട്ട് വാഹനം നിർത്താതെ പോയോ.. എങ്കിൽ അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം കിട്ടും. ഇടിച്ച വാഹനം തിരിച്ചറിയാനാകാത്ത അപകടങ്ങൾക്ക് ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്കീം-2022 പ്രകാരം കേന്ദ്രസർക്കാർ സഹായധനം നൽകുന്നുണ്ട്. അപകടത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് 50,000 രൂപയുമാണ് സഹായം.**രാത്രിയിലുണ്ടാകുന്ന അപകടങ്ങളിലാണ് ഇടിച്ച വാഹനങ്ങൾ കണ്ടെത്താനാകാത്ത സ്ഥിതിയുണ്ടാകുന്നത്. ഇത്തരം അപകടങ്ങൾക്ക് മോട്ടോർ ആക്സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണൽ (എംഎസിടി) വഴി നഷ്ടപരിഹാരത്തിന് അർഹതയില്ല.**ആ സാഹചര്യത്തിലാണ് ഹിറ്റ് ആൻഡ് റൺ സ്കീമിലൂടെ നഷ്ടപരിഹാരം നൽകുന്നത്. ഇൻഷുറൻസ് കമ്പനികളാണ് തുക നൽകുക. പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കോ വക്കീലിനോ അപകടം നടന്ന സ്ഥലത്തെ പോലീസ് റിപ്പോർട്ടിനനുസരിച്ച് ആർഡിഒ യ്ക്ക് അപേക്ഷ നൽകാം.**മലപ്പുറം ജില്ലയിൽ ഇത്തരം അപേക്ഷകൾ തിരൂർ സബ്കളക്ടർക്കാണ് നൽകുക. ഹിറ്റ് ആൻഡ് റൺ കേസുകളിലെ അപേക്ഷകളിൽ കഴിഞ്ഞദിവസം ചേർന്ന ജില്ലാതല അവലോകനസമിതി യോഗത്തിൽ 39 അപേക്ഷകൾ തീർപ്പാക്കി.**റോഡ് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഏപ്രിൽ 21 മുതൽ 30 വരെ പ്രചാരണ ജാഥ നടത്താനും യോഗം തീരുമാനിച്ചു. പോലീസ്, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി.*♦️ *അപേക്ഷ നൽകാൻ:*➖➖➖➖➖➖➖➖➖*ഇടിച്ച വാഹനം നിർത്താതെപോകുന്ന സംഭവങ്ങളിൽ അതത് സ്ഥലത്തെ എസ്എച്ച്ഒ മാർ വിവരംനൽകുന്നതിനനുസരിച്ചാണ് സഹായധനത്തിനുള്ള അപേക്ഷ നൽകേണ്ടത്. എസ്എച്ച്ഒമാർ ആർഡിഒയ്ക്ക് കേസ് റിപ്പോർട്ട് സമർപ്പിക്കും.**റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടം പറ്റിയവരെ നോട്ടീസ് വഴിയോ ഫോൺ വഴിയോ ബന്ധപ്പെട്ട് സഹായധനത്തിന് അപേക്ഷനൽകാൻ ആവശ്യപ്പെടും. ഈ അപേക്ഷകൾ ആർഡിഒ പരിശോധിച്ചശേഷം ജില്ലാ കളക്ടർക്ക് കൈമാറുകയും ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുമായിച്ചേർന്ന് ക്ലെയിം തീർപ്പാക്കുകയുമാണ് ചെയ്യുക.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
