കൊല്ലത്ത് സൂട്ട് കേസിൽ ഉള്ളിൽ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കൊല്ലം : ശാരദമഠം സിഎസ്‌ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.പ്രാഥമിക പരിശോധനയില്‍ മനുഷ്യന്റെ അസ്ഥികൂടമാണെന്ന് വ്യക്തമായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എല്ലാ അസ്ഥികളും ഇല്ലെന്നും ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് പറഞ്ഞു.പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ പള്ളിയില്‍ ജോലിയ്‌ക്കെത്തിയവരാണ് സംഭവം കണ്ടത്. പള്ളി സെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്‌കേസ് കണ്ടത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്. അവര്‍ പ്പോൾ തന്നെ സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.കൊല്ലം ഈസ്റ്റ് പോലീസാണ് സംഭവം അന്വേഷിക്കുന്നത്. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി