ദേശീയപാത കല്ലിടുക്കിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ചു: ക്ലീനർക്ക് ദാരണാന്ത്യം

തൃശ്ശൂർ: പട്ടിക്കാട് കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. കേടായതിനെ തുടർന്ന് ദേശീയപാതയിൽ കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി ഇടിച്ചത്. ഇന്ന് രാത്രി 2:00 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കേടായതിനെ തുടർന്ന് ദേശീയപാതയിൽ കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി