വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഷോക്കേറ്റ് വയോധിക മരിച്ചു.

വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം തെക്കേത്തറമാണിക്കപ്പാടം കല്യാണി (75) യാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം സംഭവിച്ചത്. തെക്കേത്തറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പറമ്പിന് സമീപത്തെ വൈദ്യുതി കാലിന് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി ഫയർ ഫോഴ്സ് സ്ഥലത്തെത്തിഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി